Calendar

November 6, 2025
1985 ആഗസ്റ്റ് എട്ടിന് ഉള്ളാൾ കുഞ്ഞിക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന മുശാവറ "സ്വഹാബത്ത്,താബിഉകൾ, ഇമാമുമാർ എന്നിവരുടെ കാലം മുതൽ പിന്തുടരുന്ന ശരീഅത്ത് നിയമങ്ങൾ ഒരിക്കലും ഭേദഗതി ചെയ്യാവതല്ല" എന്ന് പ്രഖ്യാപിച്ചു. ശരീഅത്ത് സംബന്ധമായ കാര്യങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനും മെമ്മോറണ്ടം തയ്യാറാക്കി സമർപ്പിക്കാനും ശംസുൽ ഉലമ, ഉള്ളാൾ തങ്ങൾ, എ പി അബൂബകർ മുസ്ലിയാർ എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തു. കൂടാതെ പ്രസ്തുത വിഷയങ്ങൾ പൊതുജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ പൊതുയോഗങ്ങൾ സംഘടിപ്പിക്കാൻ കീഴ്ഘടകങ്ങളോട് നിർദ്ദേശിക്കുകയും ചെയ്തു.