ഒമാന്‍: ഗ്രാന്റ് മീലാദും സമസ്ത നൂറാം വാര്‍ഷിക പ്രചാരണ സമ്മേളനവും ഈ മാസം 18ന്
Featured

ഒമാന്‍: ഗ്രാന്റ് മീലാദും സമസ്ത നൂറാം വാര്‍ഷിക പ്രചാരണ സമ്മേളനവും ഈ മാസം 18ന്

Date:September 18, 2025 at 05:30 AM
Location:മത്‌റ സബുലത് ഹാൾ, മസ്‌കത്ത്, ഒമാൻ

മസ്‌കത്ത്: 'സ്‌നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം' എന്ന പ്രമേയത്തില്‍ മസ്‌കത്ത് റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നടത്തിവരുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി ഗ്രാന്റ് മീലാദും സമസ്ത നൂറാം വാര്‍ഷിക പ്രചാരണ സമ്മേളനവും ഈ മാസം 18ന് (വ്യാഴാഴ്ച) നടക്കും. മത്‌റ സബുലത് ഹാളില്‍ വെച്ച് രാത്രി 8.30നാണ് പരിപാടി തുടങ്ങുക.

അന്‍വര്‍ മുഹിയിദ്ധീന്‍ ഹുദവി ആലുവ മുഖ്യ പ്രഭാഷണം നടത്തും. മസ്‌കത്ത് റൈഞ്ചിലെ പണ്ഡിതര്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍, രക്ഷിതാക്കള്‍, എസ്.ഐ.സി, എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍, പ്രവര്‍ത്തര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം മത്‌റ മദ്‌റസയില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ റൈഞ്ച് ജംഇയത്തുല്‍ മുഅല്ലിമീന്‍ നേതാക്കളും പ്രവര്‍ത്തകന്മാരും ചേര്‍ന്ന് നിര്‍വ്വവിച്ചു.

കാമ്പയിന്‍ കാലയളവില്‍ റൈഞ്ചിന് കീഴിലുള്ള 35 മദ്‌റസ കേന്ദ്രങ്ങളില്‍ മൗലിദ് സദസ്സുകള്‍ നടന്ന് വരുന്നു. കൂടാതെ വിവിധ മദ്‌റസകളില്‍ ബുര്‍ദ മജ്‌ലിസ് കിഡ്‌സ് ആന്റ് ടീനേജ് സര്‍ഗസംഗമങ്ങള്‍, മദ്‌റസ വിദ്യാര്‍ത്ഥികളുടെ വൈവിദ്യമാര്‍ന്ന കലാപരിപാടികള്‍, മദ്ഹുര്‍റസൂല്‍ പ്രഭാഷണങ്ങള്‍, മീലാദ് കോണ്‍ഫ്രന്‍സുകള്‍ എന്നിവയും സംഘടിപ്പിക്കും.

യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് ഷംസുദ്ധീന്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സിദ്ധീഖ് ഫൈസി മങ്കര ഉദ്ഘാടനം ചെയ്തു. മുഹമ്മദലി ഫൈസി, യൂസുഫ് മുസ്ല്യാര്‍, ഇമ്പിച്ചി അലി മുസ്ല്യാര്‍, മുസ്തഫ നിസാമി, ശൈഖ് അബ്ദുറഹിമാന്‍ മുസ്ല്യാര്‍, മുഹമ്മദ് അസ്അദി, അബ്ദുല്ല യമാനി, ബശീര്‍ ഫൈസി, അംജദ് ഫൈസി, മോയിന്‍ ഫൈസി, സുബൈര്‍ ഫൈസി, തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടരി അബ്ദുല്ലത്തീഫ് ഫൈസി സ്വാഗതവും സക്കീര്‍ ഹുസൈന്‍ ഫൈസി നന്ദിയും പറഞ്ഞു.