
സമസ്ത സെന്റിനറി: ' സുപ്രഭാതം ടാര്‍ഗറ്റ് ' പദ്ധതിയുമായി എസ്.കെ.എസ്.എസ്.എഫ്
മലപ്പുറം: സമസ്ത നൂറാം വാര്‍ഷികോപഹാരമായി സുപ്രഭാതം ദിനപത്രത്തിന് ഓരോ യൂനിറ്റിലും പുതിയ വരിക്കാരെ ചേര്‍ത്ത് എസ്.കെ.എസ്.എസ്.എഫ് കര്‍മപദ്ധതി. ' സമസ്ത സെന്റിനറി സുപ്രഭാതം ടാർഗറ്റ് ' എന്ന പേരിലാണ് ദിനപത്രത്തിന്റെ പ്രചാരണത്തിന് എസ്.കെ.എസ്.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി പദ്ധതി ആവിഷ്കരിച്ചത്.
സുപ്രഭാതം പന്ത്രണ്ടാമത് വാർഷിക കാംപയിന്‍ സമാപിച്ച ശേഷം ഈ മാസം 15 മുതല്‍ 30 വരെയുള്ള രണ്ടാഴ്ച കാലയളവിലാണ് കര്‍മപരിപാടി നടപ്പിലാക്കുക.മലപ്പുറം ആലത്തൂർപടിയിൽ നടന്ന മദീന പാഷനിൽ വെച്ച് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പദ്ധതി പ്രഖ്യാപനം നിർവഹിച്ചു.
യൂനിറ്റുകളില്‍ മിനിമം പുതിയ പത്ത് പേരെ കൂടി പത്രത്തിന് വാര്‍ഷിക വരിക്കാരാക്കുകയും വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍,ജനപ്രതിനിധികള്‍,സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പത്രത്തെ പരിചയപ്പെടുത്തുകയും കൂടുതല്‍ വായനക്കാരെ കണ്ടെത്തുകയും ചെയ്യും. ഇതിനായി 10നകം ജില്ല, മേഖലാ കണ്‍വന്‍ഷനുകള്‍ ചേരും.സമസ്ത നൂറാം വാര്‍ഷിക കാലയളവില്‍ സുപ്രഭാതം കൂടുതല്‍ പേരിലെത്തുക്കുന്നതിനുള്ള കര്‍മപരിപാടി വിജയിപ്പിക്കാന്‍ കീഴ്ഘടങ്ങള്‍ രംഗത്തിറങ്ങണമെന്ന് സംസ്ഥാന കമ്മിറ്റി അഭ്യര്‍ഥിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വെെസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സത്താര്‍ പന്തലൂര്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, ജനറൽ സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവ്, ശമീര്‍ ഫൈസി ഒടമല, അസ്ലം ഫൈസി ബാംഗ്ലൂര്‍,ഫാറൂഖ് ഫൈസി മണിമൂളി, ജലീല്‍ മാസ്റ്റര്‍ പട്ടര്‍ക്കുളം, അനീസ് ഫൈസി മാവണ്ടിയൂര്‍, ഫാറൂഖ് ദാരിമി ചര്‍ച്ചയില്‍ പങ്കെടുത്തു.