Calendar
September 3, 2025
1959 ജനുവരി 29,30 തിയ്യതികളിൽ വടകര ബുസ്താനുൽ ഉലൂം മദ്റസയിൽ ചേർന്ന വിദ്യാഭ്യാസ ബോർഡ് പ്രഥമ വാർഷിക സമ്മേളനത്തിൽ വെച്ചാണ് മദ്രസ അധ്യാപകരുടെ കൂട്ടായ്മയായി സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ(SK-JMCC) രൂപീകരിക്കപ്പെടുന്നത്. കോട്ടുമല അബൂബക്കർ മുസ്ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാണിയമ്പലം അബ്ദുറഹ്മാൻ മുസ്ലിയാർ പ്രസിഡന്റും, اله അബുബകർ നിസാമി ജന.സെക്രട്ടറിയും കെ.പി ഉസ്മാൻ സാഹിബ് ട്രഷററുമായി പ്രഥമ കമ്മിറ്റിയും നിലവിൽ വന്നു.