Calendar
April 16, 2025
ആഗമന കാലഘട്ടം മുതൽ ഐക്യത്തോടെ കഴിഞ്ഞിരുന്ന കേരളം മുസ്ലിങ്ങൾക്കിടയിൽ ആദ്യമായി അനൈക്യത്തിന്റെ വിത്തുപാകിയ പ്രസ്ഥാനമാണ് ഐക്യ സംഘം.കൊടുങ്ങല്ലൂരിലെ സമ്പന്ന മുസ്ലിം തറവാട്ടുകാർക്കിടയിൽ നിലനിന്നിരുന്ന കക്ഷി വഴക്കും കിടമത്സരവും അവസാനിപ്പിക്കാനായി രൂപം കൊണ്ട 'നിഷ്പക്ഷ സംഘം' പിന്നീട് ഐക്യ സംഘമായി മാറുകയായിരുന്നു.1922ൽ ഏറിയാട് വെച്ച് കെ എം മൗലവി,സീതി സാഹിബ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഐക്യസംഘത്തിന്റെ രൂപീകരണം.എന്നാൽ സമുദായത്തിനുള്ളിലെ അനൈക്യവും ഛിത്രതയും ഇല്ലാതാക്കാൻ രംഗപ്രവേശനം ചെയ്തവർ തന്നെ ഏറ്റവും വലിയ ഭിന്നിപ്പിന്റെയും ശിഥിലീകരണത്തിന്റെയും വാക്താക്കളായി മാറുന്ന വൈരുദ്ധ്യത്തിനാണ് പിന്നീട് മുസ്ലിം കൈരളി സാക്ഷ്യം വഹിച്ചത്.