Calendar
April 11, 2025
കേരളത്തിൽ ഏതാനും ആശയങ്ങളും ആചാരങ്ങളുമായി രൂപീകൃതമായൊരു പുതിയ പ്രസ്ഥാനമല്ല സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. സച്ചരിതരായ മുൻഗാമികൾ ജീവിച്ചു കാണിച്ചുതന്ന സൽപാൻഥാവിൻ്റെ തുടർച്ചയായാണ് സമസ്ത സ്ഥാപിതമാകുന്നത്. ഇക്കാലമത്രയും ഈ മഹത് സംഘടന നിലകൊണ്ടതും ആ പാരമ്പര്യ സംരക്ഷണത്തിനാണ്. ആശയങ്ങളും നിലപാടുകളും മാറ്റിപ്പറയേണ്ട ദുരവസ്ഥയോ അല്പം പോലും അപചയമോ സംഘടനയുടെ ചരിത്രത്തിലുണ്ടായിട്ടില്ല. സമസ്ത കേവലമൊരു സംഘടനയല്ല, മറിച്ച് അഹ്ലുസ്സുന്നത്തി വൽജമാഅത്തിൻ്റെ നേർരൂപമാണ് എന്ന് ആദർശ വിശേഷിപ്പിക്കപ്പെടുന്നത് ഇതുകൊണ്ടാണ്. ഈ ആദർശ വിശുദ്ധിയും പാരമ്പര്യാവകാശവുമാണ് സമസ്തയെ മറ്റിതര പ്രസ്ഥാനങ്ങളിൽ നിന്ന് വ്യതിരിക്തമാക്കുന്ന പ്രധാന ഘടകം.